മദീന: പരിശുദ്ധ ഉംറ തീർത്ഥാടനത്തിനായി പുണ്യഭൂമിയിലെത്തിയ മഹാരാഷ്ട്ര പൂനെ സ്വദേശി അലി മൊഹിയുദ്ദീൻ ഇസ്മായിൽ (65) നിര്യാതനായി. മദീന സന്ദർശനം നടത്തുന്നതിനിടെയായിരുന്നു മരണം..
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മദീനയിലെ അൽ സലാം ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്. ഭാര്യാസമേതനായിരുന്നു മൊഹിയുദ്ദീൻ ഇസ്മായിൽ പുണ്യഭൂമിയിൽ തീർത്ഥാടനത്തിനെത്തിയത്.
നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജന്നത്തുൽ ബഖീഇൽ ഖബറടക്കും. മരണാനന്തര നടപടികൾക്കും ആവശ്യമായ സഹായങ്ങൾക്കും വേണ്ടി മുഹമ്മദ് ഷഫീഖ് മുവാറ്റുപുഴയയുടെ നേതൃത്വത്തിൽ മദീന കെ.എം.സി.സി. വെൽഫെയർ വിംഗ് രംഗത്തുണ്ട്.