ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസാവസാനം ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതിനെ തുടർന്നാണ് വിമാന സർവീസുകൾ പുനരാരംഭിക്കുവാൻ തീരുമാനിച്ചത്
വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനെ കുറിച്ചും പുതുക്കി കരാറിനെ കുറിച്ചും ഇരു രാജ്യങ്ങളിലെയും വ്യോമയാന അധികൃതർ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിലാണ് സർവീസുകൾ പുനരാരംഭിക്കുവാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് വിദേശ കാര്യമന്ത്രാലയം പ്രസ്‌താവന പുറപ്പെടുവിച്ചു.
കോവിഡിനെ തുടർന്ന് ഇരു രാജ്യങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. 2020ൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.
ബെയ്‌ജിംഗ്, ഷാംഗ്ഹായ് , ഗ്വാങ്‌ചോ, ഷിംഗ്ട ഷെങ്ദു തുടങ്ങി പ്രധാന വിമാനത്താളത്തിലേക്കാണ് നേരത്തെ സർവീസ് ഉണ്ടായിരുന്നു. പുതിയതായി സർവീസ് നടത്തുന്ന സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കിയിട്ടില്ല.