35 C
Saudi Arabia
Thursday, October 9, 2025
spot_img

സുമുദ് ഫ്ലോട്ടിലക്ക് നേരെ ഇസ്രായേൽ ആക്രമണം; വ്യാപക പ്രതിഷേധം

ഗാസ: ഗാസയിലെ ജനങ്ങൾക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടില തടഞ്ഞ ഇസ്രായേൽ നടപടിക്കെതിരെ ലോക വ്യാപകമായി പ്രതിഷേധം. ആയിരങ്ങൾ അണിനിരന്ന പ്രതിഷേധങ്ങളാണ് പലയിടങ്ങളിലും നടക്കുന്നത്. ഇസ്രായേൽ നടപടി ഭീകരകൃത്യമായും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സ്‌പെയിൻ, കൊളംബിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ വിലയിരുത്തി.

ഗ്ലോബൽ സമൂദ് ഫ്ലോട്ടിലയിൽ പങ്കെടുക്കുന്നതിനിടെ അന്താരാഷ്ട്ര ജലാശയങ്ങളിൽ തങ്ങളുടെ പൗരന്മാരെ തടഞ്ഞുവെച്ചതിനെ മെക്സിക്കോയും കൊളംബിയയും അപലപിച്ചു. ഫ്ലോട്ടില പ്രവർത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ പ്രകടനം നടന്നു. കപ്പൽ വ്യൂഹത്തെ തടഞ്ഞതിൽ ഇറ്റലിയെ ഏറ്റവും വലിയ തൊഴിലാളി യൂണിയൻ ഇന്ന് രാജ്യ വ്യാപക പണിമുടക്കിന് ആഹ്വനം ചെയ്‌തിട്ടുണ്ട്‌. സുമുദ് ഫ്ലോട്ടിലക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ കൊളംബിയയിൽ നിന്നുള്ള മുഴുവൻ ഇസ്രായേൽ പ്രതിനിധികളെയും പുറത്താക്കാൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിട്ടിരുന്നു.

ഫ്ലോട്ടിലക്ക് ഐക്യദാർഢ്യവുമായി ഫലസ്തീൻ പതാകയുമേന്തി ഡസൻ കണക്കിന് തുർക്കിയ ബോട്ടുകളായിരുന്നു ഹതായ് തീരത്ത് യാത്ര ചെയ്‌തത്‌. സ്പാനിഷ് നഗരങ്ങളായ ബാഴ്‌സലായനിയയിലും പ്രതിഷേധങ്ങൾ കനക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് തെരുവിൽ നിരന്നത്. പ്രതിഷേധം രാത്രി വൈകിയും തുടർന്നു.

കൊളംബിയൻ പ്രസിഡന്റ് ഗുഡ്‍താവോ പെട്രോ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, കുവൈറ്റ് വിദേശകാര്യമന്ത്രി അബ്‌ദുല്ല അൽ യഹ്‌യ, തുർക്കി വിദേശ കാര്യാ മന്ത്രാലയം, ഇസ്രാഈലിന്റെ സഖ്യകക്ഷിയായ ജർമനി, വെനിസ്വലൻ വിദേശകാര്യമന്ത്രി യുവാൻ ഗിൽ, അയർലൻഡ് വിദേശ കാര്യ മന്ത്രിസിമോൺ ഹാരിസ് എന്നിവർ ഇസ്രായേൽ നടപടിയെ അപലപിച്ചു. ഫ്ലോട്ടിലയിലുള്ളവർക്ക് സംരക്ഷണം നൽകണമെന്ന് ഇസ്രാഈലിനോട് ജർമനി ആവശ്യപ്പെട്ടു.

അതിനിടെ ഫ്ലോട്ടില ദൗത്യ സംഘത്തിൽപ്പെട്ട ഒരു കപ്പൽ യാത്ര തുടരുകയാണ്. മറ്റുളള മുഴുവൻ കപ്പലുകൾ പിടിച്ചെടുത്ത വിവരം അറിഞ്ഞിട്ടും ഇസ്രായേൽ പിടിച്ചെടുക്കാത്ത ഏക കപ്പൽ ലക്ഷ്യത്തിലേക്കുള്ള യാത്ര തുടരുകയാണ്. ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവും മരുന്നുമായി പുറപ്പെട്ടതാണ് ഈ കപ്പലും. വഴിയിൽ യന്ത്ര തകരാര് മൂലമായിരുന്നു കപ്പൽ വൈകിയത്. മാരിനേറ്റ് എന്ന പേരിട്ട സംഘം ഹൈറിസ്‌ക് മേഖലയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. പോളിഷ് പതാകയും വഹിച്ച ഈ കപ്പലിൽ ആറ് യാത്രികരാണുള്ളത്.

Related Articles

- Advertisement -spot_img

Latest Articles