27.5 C
Saudi Arabia
Thursday, October 9, 2025
spot_img

കെ.യു.ടി.എ നേതൃ ശാക്തീകരണ ക്യാമ്പ് “ശാദാബ് ” പ്രൗഢമായി.

മലപ്പുറം: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ)ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരസഭാ ഗസ്റ്റ് ഹൗസിൽ നടന്ന നേതൃ ശാക്തീകരണ ക്യാമ്പ് “ശാദാബ് “പ്രൗഢമായി. രാവിലെ 10 മണിക്ക് മലപ്പുറം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹകീം ഉദ്ഘാടനം ചെയ്തു.

കെ.യു.ടി.എ.ജില്ലാ പ്രസിഡൻ്റ് വി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. യു.ടി.എ.സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ കെ.പി. ഷംസുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ, സംസ്ഥാന ട്രഷറർ ടി.അബ്ദുറശീദ്, ജില്ല ജനറൽ സെക്രട്ടറി സാജിദ് മൊക്കൻ, ട്രഷറർ പി.പി. മുജീബ് റഹ്മാൻ, സയ്യിദ് ജഅ്ഫർ തങ്ങൾ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന ഭാരവാഹികളായ എം.പി.അബ്ദുസ്സത്താർ, ടി.എച്ച്.കരീം, പി.സി.വാഹിദ് സമാൻ സംസാരിച്ചു.

സമാപന സംഗമം നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ല ഭാരവാഹികളായ സി.പി.മുഹമ്മദ് റഫീഖ്, എം.പി.ശൗഖത്ത്, ടി. സൈഫുന്നീസ, മരക്കാറലി, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. ദേശീയ ഉർദു അധ്യാപക അവാർഡ് ജേതാവ് എം.പി.അബ്ദുസത്താർ, ദേശീയ ഉർദു കവിയരങ്ങുകളിൽ പങ്കെടുത്ത ഉർദു അധ്യാപകരായ അനീസ്.സി, മുനീർ.പി, എസ്.എം സർവർ മെഗാ ക്വിസ് സംസ്ഥാന തലമത്സരത്തിൽ ജില്ലയിൽ നിന്ന് ജേതാക്കളായവരെയും ഉപഹാരം നൽകി ആദരിച്ചു.

Related Articles

- Advertisement -spot_img

Latest Articles