റിയാദ് : കേളി കലാസംസ്കാരരിക വേദിയുടെ ഏറ്റവും വലിയ ഏരിയ കമ്മിറ്റിയായ മലാസ് ഏരിയ കമ്മറ്റിയെ മലാസ്, ഒലയ്യ, മജ്‌മ എന്നീ മൂന്നു ഏരിയകളാക്കി വിഭജിച്ചു. മലാസ്, ജരീർ, ഹാര യൂണിറ്റുകൾ മലാസ് ഏരിയക്ക് കീഴിലും, ഒലയ, സുലൈമാനിയ, തഹ്‌ലിയ യൂണിറ്റുകൾ ഒലയ ഏരിയക്ക് കീഴിലും, റിയാദിനു ഇരുനൂറു കിലോമീറ്റർ അകലെയുള്ള യൂണിറ്റുകളായ മജ്‌മ, ഹോത്തസുദൈർ, താദിഖ്, തുമൈർ എന്നീ യൂണിറ്റുകൾ മജ്‌മ ഏരിയക്ക് കീഴിലും പ്രവർത്തിക്കും.
മലാസ് ഏരിയ സമ്മേളനത്തിലാണ് പുതിയ ഏരിയാ കമ്മറ്റികൾക്ക് രൂപം നൽകിയത്. ഒലയ ഏരിയയുടെ ഭാരവാഹികളായി നൗഫൽ ഉള്ളാട്ട്ചാലി (സെക്രട്ടറി), റിയാസ് പള്ളാട്ട് (പ്രസിഡന്റ്), ഗിരീഷ്‌കുമാർ (ട്രഷറർ), മുരളി കൃഷ്ണൻ, അമർ പുളിക്കൽ (ജോയിന്റ് സെക്രട്ടറിമാർ), ലബീബ്, അനീഷ് കെ കെ (വൈസ് പ്രെസിഡന്റുമാർ), പ്രശാന്ത് ബാലകൃഷ്ണൻ (ജോയിന്റ് ട്രഷറർ), അബ്ദുൽ കരീം, ഷമീം മേലേതിൽ, കബീർ തടത്തിൽ, സുലൈമാൻ, നിയാസ്, ഇർഷാദ്, സുരേഷ് പള്ളിയാളിൽ, സമീർ മൂസാ, ഷാനവാസ്, ബിജിൻ, അനീഷ് മംഗലത്ത് എന്നിവർ നിർവാഹകസമിതി അംഗങ്ങളായും 19 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.
മജ്‌മ ഏരിയയുടെ ഭാരവാഹികളായി ഷിജിൻ മുഹമ്മ്ദ് (സെക്രട്ടറി), ജലീൽ ഇല്ലിക്കൽ (പ്രസിഡന്റ്), രാധാകൃഷ്ണൻ (ട്രഷറർ) മുഹമ്മദ് ശരീഫ്, സന്ദീപ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ), ഡൈസൻ എൻ വി, മുനീർ (വൈസ് പ്രെസിഡന്റുമാർ), അബ്ദുൽ ഗഫൂർ (ജോയിന്റ് ട്രഷറർ), കുഞ്ഞുപിള്ള തുളസി, ബാലകൃഷ്ണൻ, പ്രതീഷ് പുഷ്പൻ, ഹർഷിൽ, ജോയ് മരിയ ദാസ്, നൂറുദ്ധീൻ, അൻവർ ഇബ്രാഹിം, ഷൌക്കത്ത്, ഷാജഹാൻ മുഹമ്മദ് എന്നിവർ നിർവാഹക സമിതി അംഗങ്ങളായ 19 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
കഴിഞ്ഞ 10 വർഷത്തോളമായി റിയാദിൽ നിന്നും വിദൂര പ്രദേശത്തുള്ള മജ്‌മ , തുമൈർ കേന്ദ്രമായി പ്രവർത്തിക്കുന്ന 4 യൂണിറ്റുകൾ മലാസ് ഏരിയാ കമ്മറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്നു. ചിട്ടയായ പ്രവർത്തനത്തിലൂടെ പ്രദേശത്തെ മലയാളികൾക്കും ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഒരു കൈത്താങ്ങായി മാറിയ കേളിയുടെ പ്രവർത്തനം സ്വയം പര്യാപ്തമായി യൂണിറ്റുകളിൽ നിന്നുംഏരിയ തലത്തിലേക്ക് ഉയർന്നു. രക്തദാനം പോലുള്ള മെഗാ ക്യാംപെയ്നുകൾ ഏറ്റെടുത്തു നടത്തി വിജയപ്പിക്കാൻ കേളി പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. തുടർന്നും പ്രവാസ സമൂഹത്തിന് താങ്ങും തണലുമായ പ്രവർത്തങ്ങൾ ഏറ്റെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.