34.5 C
Saudi Arabia
Thursday, October 9, 2025
spot_img

മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

ഹഫർ അൽ ബാത്തിൻ: ഹഫർ അൽ ബാത്തിനിൽ മരുഭൂമിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഒ.ഐ.സി.സി നാട്ടിലെത്തിച്ചു.

ഹഫർ അൽ ബാത്തിനിൽ നിന്നും മുപ്പതോളം കിലോ മീറ്റർ അകലെയുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തു വരികയായിരുന്നു ജാർഖണ്ഡ് സ്വദേശി ജാബിർ അൻസാരി (35 വയസ്സ്). ജോലി സ്ഥലത്ത് വാഹനത്തിനുള്ളിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി ഫോറെൻസിക് വിഭാഗത്തിന്റെ സഹകരണത്തോടെ പ്രാഥമിക അന്വേഷണം നടത്തി സ്വാഭാവിക മരണം സ്ഥിരീകരിച്ചു.

നിയമ കുരിക്കിൽപെട്ട് നാട്ടിലേക്ക് കൊണ്ട് പോകാൻ വൈകിയിരുന്ന മൃതദേഹം.ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയാണ് നാട്ടിലെത്തിച്ചത്

എയർ ഇന്ത്യ വിമാനത്തിൽ റാഞ്ചി വിമാനതാവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles