തൃശൂർ: തൃശൂർ കുന്നംകുളം ചൊവ്വന്നൂരിൽ യുവാവിനെ ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ക്വാർട്ടേഴ്‌സ് ഉടമ ചൊവ്വന്നൂർ സ്വദേശി സണ്ണിയെ പോലീസ് തൃശൂർ നഗരത്തിൽ നിന്നും പിടി കൂടി. ഇയാളുടെ ക്വാർട്ടേഴ്‌സിലാണ് മൃതദേഹം കണ്ടത്തിയത്.
വെട്ടിക്കൊലപ്പെടുത്തിയ ശേഷം കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. വീട് പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
പ്രതി സണ്ണി നിലയിൽ രണ്ട് കൊലപാതക കേസിൽ പ്രതിയാണ്. .