കാസറഗോഡ്: അയൽവാസിയുടെ അടിയേറ്റ് കാസറഗോഡ് വയോധികൻ മരിച്ചു. കരിന്തളം കുമ്പളപള്ളിയിലായിരുന്നു സംഭവം. ചിറ്റമൂല ഉന്നതിയിലെ കണ്ണനെ (80) യാണ് അയൽവാസി അടിച്ചു കൊന്നത്.
ഞായറാഴ്‌ച രാത്രി ഏഴുമണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടികൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല.
നീലേശ്വരം പോലീസ് സ്റ്റലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. അക്രമകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്