ന്യൂയോർക്ക്: പ്രഥമ ഇ മലയാളി പുരസ്‌കാരം പ്രശസ്‌ത സാഹിത്യകാരൻ മേതിൽ രാധാകൃഷണന്. ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച ലേഖനങ്ങളും നിർമ്മിത ബുദ്ധി വിഷയമാക്കികൊണ്ട് പ്രസിദ്ധീകരിക്കപ്പെട്ട ദൈവം മനുഷ്യൻ, യന്ത്രം എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.ഒക്ടോബർ 19ന് തൃശൂർ പ്രസ്‌ക്ലബിൽ നടക്കുന്ന ചടങ്ങിൽ സമ്മാനം നൽകുമെന്ന് ഇ മലയാളി എഡിറ്റർ ജോർജ് ജോസഫ് ന്യൂയോർക്കിൽ അറിയിച്ചു.
സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിതാന്ദൻ ഫലകം കൈമാറും. ചിന്തകനും എഴുത്തുകാരനുമെയ് കെ വേണു ക്യാഷ് അവാർഡ് സമ്മാനിക്കും. 1996 ലാണ് മേതിൽ രാധാകൃഷ്ണന്റെ പ്രശസ്‌തമായ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.