34.5 C
Saudi Arabia
Thursday, October 9, 2025
spot_img

സ്വർണപ്പാളി വിവാദം; നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു.

അതേസമയം ഹൈകോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്നും മന്ത്രി പി രാജീവ് പറഞ്ഞു. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്‌ചയാണെന്നും എംബി രാജേഷും പറഞ്ഞു. വിഷയത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറാകണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ ആവശ്യപ്പെട്ടു.

പ്രതിപക്ഷം പ്ലക്കാർഡുമായി സ്‌പീക്കറുടെ ഡയസിന് മിന്നൽ വരെയെത്തി പ്രതിശേഷിച്ചതോടെ ചോദ്യോത്തര വേള റദ്ദാക്കി.

 

Related Articles

- Advertisement -spot_img

Latest Articles