31.6 C
Saudi Arabia
Thursday, October 9, 2025
spot_img

ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്

സ്റ്റോക്ക്ഹോം: ഭൗതികശാസ്ത്ര നൊബേൽ സമ്മാനം മൂന്നുപേർക്ക്, ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോററ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർക്കാണ് നൊബേൽ സമ്മാനം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്‌സിലെ ഗവേഷണത്തിനാണ് പുരസ്‌കാരം.

ഒരു ഇലക്ട്രിക് സർക്യൂട്ടിൽ സ്ഥൂലമായ ക്വാണ്ടം മെക്കാനിക്കൽ ടണലിംഗും ഊർജ ക്വാണ്ടൈസെഷനുമാണ് ഇവർ കണ്ടെത്തിയത്. ഡിസംബർ പത്തിന് ആൽഫ്രഡ്‌ നൊബേലിൻറെ ചരമ വാർഷികത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നാളെയും സാഹിത്യത്തിനുള്ളത് വ്യഴാഴ്‌ചയും
സമാധാനത്തിനുള്ളത് വെള്ളിയാഴ്‌ചയും പ്രഖ്യാപിക്കും. സാമ്പത്തിക ശാസ്ത്രത്തിനുള്ളത് തിങ്കളാഴ്‌ചയുമാണ് പ്രഖ്യാപിക്കുക.

 

Related Articles

- Advertisement -spot_img

Latest Articles