ന്യൂഡൽഹി: സ്വകാര്യ ബസ്സിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് 18 പേർക്ക് ദാരുണാന്ത്യം. ഹിമാചൽ പ്രദേശിലെ ബിലാസ്‌പൂരിലാണ് അപകടം ഉണ്ടായത്. അപകട സമയത്ത് ബസ്സിൽ മുപ്പതിലധികം ആളുകൾ ഉണ്ടായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
നിരവധി ആളുകൾ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കി അടിയന്തിര നടപടികൾ സ്വീകരിക്കാൻ ഹിമാചൽ മുഖ്യമന്ത്രി സുഖീന്ദർ സിംഗ് സുഖു നിർദേശം നൽകി.
രക്ഷാപ്രവർത്തനങ്ങൾക്ക് എൻടിആർഎഫിനെ ഉൾപ്പടെ നിയോഗിച്ചിട്ടുണ്ട്. ബസ് പൂർണമായും മണ്ണിനടിയിലാണെന്നും പരിക്കേറ്റവരെ ആശുപ[ത്രിയിൽ പ്രവേശിപ്പിച്ചെന്നും അധികൃതർ അറിയിച്ചു. ജെസിബി ഉപയോഗിച്ച് മണ്ണും പാറകളും നീക്കം ചെയ്യുന്നതിന്റെയും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളുടെയും ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്.