35 C
Saudi Arabia
Thursday, October 9, 2025
spot_img

തദ്ദേശ തെരഞ്ഞെടുപ്പ്; 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം

തിരുവനന്തപുരം: തദ്ദേശ തെരെഞ്ഞെടുപ്പുമായി ബന്ധപെട്ട് 14 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. പേര് ചേർക്കുന്നത് ഉൾപ്പടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും പതിനാലാം തിയ്യതി വരെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനിൽ നൽകാം.

2025 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ്സ് തികഞ്ഞവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം നാലും വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് ഫോറം ആറിലും അപേക്ഷ നൽകണം.

ഒരു വോട്ടറുടെ പേരുവിവരം ഒരു വാർഡിൽ നിന്നും മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പർ ഏഴിലും അപേക്ഷ നൽകാം. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25 ന് പ്രസിദ്ധീകരിക്കും

Related Articles

- Advertisement -spot_img

Latest Articles