തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണപാളി വിഷയത്തിൽ തുടർച്ചയായ നാലാം ദിവസവുംസഭാ നടപടികൾ തടസ്സപ്പെടുത്തി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ ബോഡി ഷൈമിങ് വിഷയത്തിലായിരുന്നു ഇന്ന് പ്രതിഷേധം ഉണ്ടായത്. .
പ്രതിപക്ഷ നേതാവ് സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ബോഡി ഷൈമിങ് വിഷയം ഉയർത്തിയ വിഡി സതീശൻ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടാൻ സ്‌പീക്കർ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. തുടർന്ന് സ്‌പീക്കറും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കമുണ്ടായി.
ഇതോടെ ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചെയറിന് മുന്നിൽ നിന്നും ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻഡ് വാർഡർമാരോട് പറഞ്ഞതോടെ സഭയിൽ വീണ്ടും പ്രതിഷേധം ശക്തമായി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്‌പീക്കറുടെ ഡയസിന് മുന്നിൽ നിന്ന് കൊണ്ട് പ്രതിഷേധിച്ചു.