25.3 C
Saudi Arabia
Thursday, October 9, 2025
spot_img

കോഴിക്കോട് പത്താം ക്ലാസുകാരിക്ക് പീഡനം; അഞ്ച് യുവാക്കൾ അറസ്റ്റിൽ

കോഴിക്കോട്: നാദാപുരത്ത് പത്തം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. നാദാപുരം പോലീസ് ലിമിറ്റിലെ ആയഞ്ചേരി സ്വദേശികളായ ആദിത്യൻ, സായൂജ്, അനുനന്ദ്, സായൂജ്, അരുൺ എന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. സ്വകാര്യ ബസ് ജീവനക്കാരാണ് പ്രതികൾ. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പോക്സോ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. പ്രലോഭനവും ഭീഷണിയും ഉപയോഗിച്ചാണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നത്.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ കഴിഞ്ഞ ദിവസമാണ് നാദാപുരം പോലീസിൽ പരാതി നൽകിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമങ്ങൾ അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്‌തു. പ്രതികൾ വിദ്യാർഥിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയും രഹസ്യമാക്കിവ വെക്കാൻ ഭീഷണി പെടുത്തുകയും ചെയ്‌തുവെന്നാണ് ആരോപണം.

പെൺകുട്ടിയുടെ സ്‌കൂൾ ബസ്സുമായി ബന്ധപ്പെട്ടാണ് സംഭവം നടക്കുന്നത്. യാത്രക്കിടെ സ്വകാര്യ ബസ് ജീവനക്കാരായ ചില പ്രതികൾ പെണ്കുട്ടിയെ ലക്ഷ്യമിട്ടിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദിത്യൻ, സായൂജ്, അനുനന്ദ്, സായൂജ്, അരുൺ എന്നിവരെല്ലാം ആയഞ്ചേരി സ്വദേശികളാണ്. അറസ്റ്റ് ചെയ്‌ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ അയക്കുമെന്ന് പോലീസ് പറഞ്ഞു.

നാദാപുരം പോലീസ് അന്വേഷണത്തെ നടത്തി വരികയാണ്. പെൺകുട്ടികളെ ബസ്സിലയക്കുന്ന രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles