ബെംഗളൂരു: കർണാടകയിലെ വിജയപുരം ബാങ്ക് കവർച്ചാ കേസിൽ നാല് പ്രതികൾ പിടിയിൽ. രാകേഷ് കുമാർ സഹാനി, രാജ്‌കുമാർ രാംലാൽ പാസ്വാൻ, രക്ഷക് കുമാർ എന്നിവരാണ് അറസ്റ്റിലായവരിൽ മൂന്നുപേർ. മഹാരാഷ്ട്രയിൽ നിന്നും പിടികൂടിയ മുഖ്യ പ്രതിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
മോഷണം പോയ 20 കിലോ സ്വർണ്ണത്തിൽ 9.01 കിലോ കണ്ടെടുത്തു. നഷ്ടപ്പെട്ട ഒരു കോടി രൂപയിൽ 86.31 ലക്ഷവും കണ്ടെടുത്തിട്ടുണ്ട്. സെപ്റ്റംബർ 16 ന് എസ്ബിഐ ശാഖയിലായിരുന്നു വൻ കവർച്ച നടന്നത്.