മക്ക: ഐ സി എഫ് ഇന്റർ നാഷണൽ ഹാദിയ വുമൺസ് അക്കാദമിയുടെ കീഴിൽ ‘തിരു വസന്തം 1500 ‘ പ്രമേയത്തിൽ നടന്ന ക്വിസ് കോമ്പറ്റീഷനിൽ ജി സി സി യിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വനിതാ മത്സരാർഥികൾ മാറ്റുരച്ചു.
സൗദി നാഷണലിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ വെസ്റ്റ് ചാപ്റ്ററിലെ ആഷിമ നസ്രിൻ മുഷ്താഖ്, രണ്ടാം സ്ഥാനം നേടിയ മുഫീദ ജിബിൻ, ഹസ്ന റഷീദ്, മൂന്നാം സ്ഥാനം നേടിയ ഹാസിന ഹലീൽ, റഊഫ നാസ്വിർ, ഇർഫാന ഷാ എന്നിവരെ ചാപ്റ്റർ ഘടകം അഭിനന്ദിച്ചു.
ചടങ്ങിൽ ചാപ്റ്റർ ജനറൽ സെക്രട്ടറി ഷാഫി ബാഖവി മീനടത്തൂർ, ഡെപ്യുട്ടി പ്രസിഡന്റ് അബ്ദുനാസ്വിർ അൻവരി, റഷീദ് അസ്ഹരി, ഹനീഫ് അമാനി, സൽമാൻ വെങ്ങളം, ജമാൽ കക്കാട്, അബൂബക്കർ കണ്ണൂർ സംബന്ധിച്ചു



