ആലപ്പുഴ: ഓഹരി ഇടപാടിലെ സാമ്പത്തിക നഷ്ടം നികത്താൻ ആശാ പ്രവർത്തകയായ വീട്ടമ്മയുടെ സ്വര്‍ണാഭരണം മോഷ്ടിച്ച ശേഷം വീടിന് തീവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ച യുവതി പിടിയിൽ പോലീസ് ക്വാർട്ടേഴ്സ്റ്റിൽ താമസിക്കുന്ന കായംകുളം ഓച്ചിറ കൃഷ്ണപുരം സജിന മൺസിൽ സുമയ്യ (30) ആണ് അറസ്റ്റിലായത്. കീഴ്വായ് പൂർ പുളിമല രാമൻ കുട്ടിയുടെ ഭാര്യ പികെ ലതാകുമാരിക്ക് (61) നേരെയാണ് കഴിഞ്ഞ ദിവസം അക്രമമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ലതാകുമാരി കോട്ടയം മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കോയിപ്രം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻറെ ഭാര്യയാണ് സുമയ്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കുറ്റകൃത്യത്തിന് കാരണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഓഹരി ട്രേഡിങ്ങ് ഇടപടികളും ഓൺലൈൻ ആപ്പിൾ നിന്നെടുത്ത വായ്പകളുമാണ് സുമയ്യയെ കടക്കെണിയിലെത്തിച്ചത്. കൈവശമുണ്ടായിരുന്ന 14 പവൻ സ്വർണം പണയം വെച്ച് വരെ ഇവർ പണമിടപാടുകൾ നടത്തി. ഓഹരി വിപണിയിലെ ട്രേഡിങ്ങ് ഇടപാടുകളിലൂടെ സുമയ്യക്ക് 50 ലക്ഷം രൂപയിലേറെ നഷ്ടമായി. ലതയുടെ സ്വർണാഭരണം തട്ടിയെടുത്ത് കടം വീട്ടാനായിരുന്നു സുമയ്യയുടെ ഉദ്ദേശ്യം.



