22.7 C
Saudi Arabia
Wednesday, March 25, 2026
spot_img

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; മൂന്ന് പേർ മരിച്ചു

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഫയർ ഫോയ്‌സ് ജീവനക്കാരനുൾപ്പടെ മൂന്ന് പേർക്ക് ദാരുനന്ത്യം. നെടുവത്തൂർ സ്വദേശി അർച്ചനയാണ് കിണറ്റിൽ ചാടിയത് 80 അടിയോളം താഴ്‌ചയുള്ള കിണറായിരുന്നു.

കൊട്ടാരക്കര ഫയർ ആൻഡ് റെസ്‌ക്യു യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ (36) കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), സുഹൃത്ത് ശിവകൃഷ്‌ണൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

രക്ഷ പ്രവർത്തനത്തിനിടെ കിണറിൻറെ കൈവരി ഇടിഞ്ഞു വീണായിരുന്നു അപകടം. കൈവരിയിലെ കല്ല് ഉൾപ്പടെയുള്ളവ തലയിലേക്കും ദേഹത്തും വീഴുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് അർച്ചന.

 

Related Articles

- Advertisement -spot_img

Latest Articles