മനാമ: കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ മരണപ്പട്ടു. കൊല്ലം തഴവ കിഴക്കതിൽ നിസാമുദ്ധീൻ (48) ആണ് മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
തഴവ മുസ്‌ലിം ജമാഅത്ത് മുൻ സെക്രട്ടറി ഹനീഫയാണ് പിതാവ്. ഭാര്യ: സുഫിന. മക്കൾ: അഹമ്മദ് ഇഹ്‌സാൻ, ഹൈറാ പ്രവീൺ. ജനാസ നാട്ടിലേക്ക് കൊണ്ട് പോകും. ഇത് സംബന്ധിച്ച നടപടി ക്രമങ്ങൾ ആരംഭിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.



