20.7 C
Saudi Arabia
Thursday, March 26, 2026
spot_img

റിയാദ് സഹൃദയയുടെ ഓണാഘോഷം വർണാഭമായി

റിയാദ്: റിയാദിലെ കലാ കായിക ജീവകാരുണ്യ സംഘടനയായ സഹൃദയ റിയാദ് വർണാഭമായ ഓണാഘോഷം നടത്തി.റിയാദിലെ സുൽതാനയിൽ നടന്ന ഓണാഘോത്തിനു മുന്നൂറിലധികം ആളുകൾ പങ്കെടുത്തു. വിവിധയിനം ഓണക്കളികൾ, കുട്ടികളുടെ മത്സരങ്ങൾ, കലാപരിപാടികൾ, വടംവലി, ചെണ്ടമേളം, ഓണസദ്യ പിന്നീട്‌ ഡിജെ അങ്ങനെ വ്യത്യസ്തമായ നിരവധി മനോഹര പരിപാടികൾ ശ്രദ്ധേയമായി.

ഓണം സന്തോഷത്തിന്റെയും ഐക്യത്തിന്റെയും ഒരുമയുടെയും ഓർമ്മപുതുക്കലുകളുടെ ആഘോഷമാണെന്ന് പരിപാടിയിൽ സംബന്ധിച്ചവർ പറഞ്ഞു. വിദ്യാർഥികളുടെയും അമ്മമാരുടെയും വ്യത്യസ്‌തങ്ങളായ പരിപാടികൾ കൊണ്ട് ധന്യമായിരുന്നു ഓണാഘാഷം.

 

Related Articles

- Advertisement -spot_img

Latest Articles