18.5 C
Saudi Arabia
Wednesday, March 25, 2026
spot_img

താമരശ്ശേരി ഡോക്ടർക്ക് വെട്ടേറ്റ സംഭവം; നാലാം ക്ലാസുകാരിയുടെ മരണകാരണം ന്യൂമോണിയ

കോഴിക്കോട്: താമരശ്ശേരിയിൽ മരിച്ച നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്‌തിഷ്‌കജ്വരമെല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് ഒൻപത് വയസ്സുകാരി അനായ മരിച്ചതെന്നാണ് പോറ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. നേരത്തെ ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ അമീബിക് മസ്‌തിഷ്‌ക ജ്വരമെന്ന് രേഖപ്പെടുത്തിയിരുന്നു.

കുട്ടിയുടെ നട്ടെല്ലിൽ നിന്നും ശേഖരിച്ച സ്രവത്തിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. എന്നാൽ കുടുംബം ഇത് നിഷേധിച്ചിരുന്നു. താമരശ്ശേരി താലൂക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകിയില്ലെന്നായിരുന്നു കുട്ടിയുടെ അച്ഛൻ സനൂപിന്റെ ആരോപണം.

ആരോഗ്യവകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ അമീബയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആശുപത്രി അധികൃതരും അറിയിച്ചതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രി അധികൃതരും അറിയിച്ചതിന് പിന്നാലെയാണ് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടർ വിപി വിടിയെ കത്തി ഉപയോഗിച്ചു വെട്ടി കൊല്ലാൻ ശ്രമിച്ചത്. ആക്രമണത്തിൽ ഡോക്ടർക്ക് തലക്ക് ഗുരുതരമായ പേരിൽ പറ്റിയിരുന്നു. ഈ കേസിൽ സനൂപ് ജയിലിലാണ്. ഡോക്ടർ വിപിൻ സുഖം പ്രാപിച്ച് ആശുപത്രി വിട്ടിരുന്നു.

ഒക്ടോബർ പതിനൊന്നിനാണ് തലക്ക് വെട്ടേറ്റ ഡോക്ടർ വിപിൻ വിടിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്‌തത്‌. തലക്ക് എട്ട് സെന്റീമീറ്റർ ആഴത്തിലുള്ള മുറിവിന് സർജറി നടത്തിയിരുന്നു. അതേ സമയം സനൂപിനെതിരെ വധശ്രമം, അതിക്രമിച്ചു കയറി ആക്രമിക്കൽ ആശുപത്രി സംരക്ഷണ നിയമത്തിൻറെ 3,4 വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles