റിയാദ്: ഹൃദയാഘാതം മൂലം ചാവക്കാട് സ്വദേശി റിയാദിൽ മരിച്ചു. പിഡിപി മുഹമ്മദ് എന്ന പേരിൽ അറിയപ്പെടുന്ന എച്ച് മുഹമ്മദ് (52) തിരുവത്ര യാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് നസീമിലെ അൽ ജസീറ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനാറ് വർഷമായി റിയാദ് സുലൈയിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. ഗുരുവായൂർ നിയോജക മണ്ഡലത്തിലെ പിഡിപി നേതാക്കളിലൊരാളും നിലവിൽ പിഡിഎഫ് തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
ചേറ്റുവ പാലം ടോൾ പിരിവിന് എതിരെയുള്ള സമരത്തിന്റെ നേതൃനിരയിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. സഹോദരൻ ഹസൻ എച്ച്, ബന്ധുക്കളായ ഹംസ, അസർ എന്നിവർ റിയാദിൽ തന്നെയുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിഭാഗവും നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്ററും നേതൃത്വം നൽകി വരുന്നുണ്ട്.
ഭാര്യ: സക്കീന, മകൻ: അൽത്താഫ് എം മുഹമ്മദ്



