24 C
Saudi Arabia
Tuesday, March 24, 2026
spot_img

ഹിജാബ് വിവാദം; പ്രശ്‌നം ഒരു കുട്ടിക്കാണെങ്കിലും പ്രശ്‌നം തന്നെയെന്ന് സിപിഎം

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ മന്ത്രി വി ശിവൻ കുട്ടിയെ പിന്തുണച്ച് സിപിഎം. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് കൃത്യമായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്ത് വസ്ത്രം ധരിക്കണം എന്നെല്ലാം ഭരണഘടനാ അവകാശമാണ്. അതിലൊന്നും ആരും ഇടപെടേണ്ട. വർഗീയ ധ്രുവീകരണ ഉപകരണമാക്കി പ്രശ്‌നത്തെ മാറ്റരുത്. ഒരു കുട്ടിക്കാണ് പ്രശ്‌നമെങ്കിലും അതും പ്രശ്‌നം തന്നെയാണ്.

ശിരോവസ്ത്ര പ്രശ്‌നം പരിഹരിച്ചെങ്കിലും അതിനെ വർഗീയ വൽക്കരിക്കാൻ ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും കോൺഗ്രസും ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ശിരോവസ്ത്ര വിവാദത്തിൽ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കുമെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നതിനിടെയാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. ക്രൈസ്‌തവ സഭകൾ മന്ത്രിയുടെ നിലപാടിനെ എതിർക്കുന്നുണ്ട്.

Related Articles

- Advertisement -spot_img

Latest Articles