കോഴിക്കോട്: ഇടിമിന്നലേറ്റ് കോഴിക്കോട് യുവതി മരിച്ചു. നരിക്കുനി പുല്ലാളൂർ പരപ്പാറ ചെരചോറമീത്തൽ റിയാസിൻറെ ഭാര്യ സുനീറയാണ് ഇടിമിന്നലേറ്റ് മരിച്ചത്. വീടിൻറെ വരാന്തയിലിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിലും നഗരപ്രദേശങ്ങളിലും വൈകീട്ട് കനത്ത മഴ പെയ്‌തു. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇടിമിന്നലിനെ തുടർന്ന് ജില്ലയിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്.
കേരളത്തിൽ ബുധനാഴ്‌ച വരെ ഒറ്റപെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 വരെ കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പുണ്ട്.



