15.8 C
Saudi Arabia
Thursday, March 26, 2026
spot_img

മെഡിക്കൽകോളേജ് ഡോക്ടർമാർ ഇന്ന് ഓപി ബഹിഷ്‌കരിക്കും

തിരുന്നവനന്തപുരം: കേരളത്തിലെ മുഴുവൻ മെഡിക്കൽകോളേജുകളിലയും ഡോക്ടർമാർ ഇന്ന് ഓപി ബഹിഷ്‌കരിക്കും. ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുക, രോഗികൾക്ക് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക, അശാസ്ത്രീയ സ്ഥലം മാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്‌ടർമാരുടെ സമരം.

സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഇല്ലത്തതിനാലാണ് സമരമെന്ന് കെജിഎംസിടിഎ വ്യക്തമാക്കി. ജൂനിയർ ഡോക്ടർമാരുടെയും പിജി ഡോക്ടർമാരുടെയും സേവനം മെഡിക്കൽ കോളേജുകളിൽ ലഭ്യമായിരിക്കും.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 28 മുതൽ റിലേ അടിസ്ഥാനത്തിൽ സമരം നടത്തുമെന്നും കെജിഎംസിടിഎ അറിയിച്ചു.

 

 

Related Articles

- Advertisement -spot_img

Latest Articles