15.8 C
Saudi Arabia
Thursday, March 26, 2026
spot_img

ഫോബ്‌സ് മിഡിൽ ഈസ്‌റ്റ് പട്ടികയിൽ ഇടം നേടി ആലുങ്ങൽ മുഹമ്മദ്

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ് സ്ഥാപകനും പ്രസിഡൻറുമായ ആലുങ്ങൽ മുഹമ്മദിന് ഫോബ്‌സ് മിഡിൽ ഈസ്‌റ്റ് അംഗീകാരം. ‘202 ലെ മികച്ച ആരോഗ്യ സംരക്ഷണ നേതാക്കൾ: സ്ഥാപകരും ഓഹരി ഉടമകളും’ എന്ന പട്ടികയിലാണ് ആലുങ്ങൽ മുഹമ്മദ് ഇടം പിടിച്ചത്

വരുന്ന ദശകങ്ങളിൽ മേഖലയിലെ ആരോഗ്യ സംരക്ഷണ രംഗത്തിന് പുതിയ നിർവചനം നൽകുന്ന മാറ്റങ്ങളുടെ വക്താക്കളായ എക്സികുട്ടീവുകൾ, കമ്പനി സ്ഥാപകർ, ഓഹരി ഉടമകൾ എന്നിവരെ ആദരിക്കുന്നതാണ് ഈ വർഷത്തെ ഫോബ്‌സ് മിഡിൽ ഈസ്ററ് ഹെൽത്ത് കെയർ ലീഡേഴ്‌സ് പട്ടിക. 45ാം റാങ്കിലാണ് ആലുങ്ങൽ മുഹമ്മദിനെ ഉൾപ്പെടുത്തിയത്. 2025 പതിപ്പിൽ മേഖലയിലെ ഏറ്റവും സ്വാധീനമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്ന 50 സ്ഥാപകരെയും ഓഹരി ഉടമകളെയും കൂടാതെ 100 പ്രമുഖ എക്സികുട്ടീവുകളെയും സിഇഒ മാരെയും ആണ് ഫോബ്‌സ് ആദരിക്കുന്നത്.

മികച്ച ആരോഗ്യസംരക്ഷണ സംവിധാനം കെട്ടിപ്പടുക്കാനുള്ള ആലുങ്ങൽ മുഹമ്മദിൻറെ പ്രതിബദ്ധതയും അബീർ ഗ്രൂപ്പിന് അദ്ദേഹം നൽകുന്ന വളർച്ചയുടെയും പരിവർത്തനത്തിന്റെയും മുഖവുമാണ് ഈ സുപ്രധാനമായ ആംഗീകാരത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് അബീർ ഗ്രൂപ് പ്രസ്‌താവനയിൽ അറിയിച്ചു.

 

 

 

Related Articles

- Advertisement -spot_img

Latest Articles