ദമ്മാം: ഓ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് യൂത്ത് കോൺഗ്രസ്സ് സംസഥാന ജനറൽ സെക്രട്ടറി അഡ്വ. വി.പി അബ്‌ദുൽ റഷീദ് ദമ്മാമിൽ എത്തിച്ചേർന്നു. അദ്ദേഹത്തിന് ദമ്മാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒ ഐ സി സി നേതാക്കൾ ഊഷ്‌മളമായ വരവേൽപ് നൽകി.
ഓ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടി ത്രിവർണ്ണം 2025 ൻ്റെ മുഖ്യാതിഥി ആയാണ് അഡ്വ. വി.പി അബ്‌ദുൽ റഷീദ് എത്തിച്ചേർന്നത്. 2025 ഒക്ടോബർ 24 വെള്ളിയാഴ്ച ദമ്മാം അൽ വഫ ആഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല, കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മുസ്തഫ നണിയൂർ നമ്പറം എന്നിവർ ഷാൾ അണിയിച്ച് മുഖ്യാതിഥിയെ സ്വീകരിച്ചു. ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ആക്ടിംഗ് പ്രസിഡൻ്റ് പികെ അബ്ദുൽ കരീം, ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, ത്രിവർണ്ണം 2025 പ്രോഗ്രാം കമ്മിറ്റി കൺവീനർ സുരേന്ദ്രൻ പയ്യന്നൂർ, കണ്ണൂർ ജില്ലാ കമ്മിറ്റി ട്രഷറർ സിദ്ധീഖ് കെ.പി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് കോറലായ്, നിഷാദ്, ഷുഹൈബ് , നൗഷാദ് നടാലിൽ എന്നിവർ സന്നിഹിതരായിരുന്നു.



