17.9 C
Saudi Arabia
Tuesday, February 24, 2026
spot_img

പിഎം ശ്രീയില്‍ കേരള സര്‍ക്കാര്‍ ഒപ്പ് വെച്ചത് ജനവഞ്ചന; ജിദ്ദ മലപ്പുറം ജില്ല കെഎംസിസി

ജിദ്ദ: വിദ്യഭ്യാസ മേഖലയില്‍ വര്‍ഗീയ വല്‍ക്കരണം കൊണ്ട് വരാനും ചരിത്ര സത്യങ്ങള്‍ വളച്ചൊടിച്ച് ഭാവി തലമുറയെ തെറ്റിദ്ധരിപ്പിക്കാനും വേണ്ടി മോഡി സര്‍ക്കാര്‍ കൊണ്ടു വന്ന പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പ് വെച്ചത് വഴി പിണറായി സര്‍ക്കാര്‍ കേരള ജനതയെ വഞ്ചിച്ചതായി ജിദ്ദ-മലപ്പുറം ജില്ല കെഎംസിസി അഭിപ്രായപ്പെട്ടു. എല്ലാ കാലത്തും മത സൗഹാര്‍ദ്ദവും മതേതരത്വവും ഉയർത്തി പിടിച്ച കേരള ജനതയെ വെല്ലു വിളിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

ഇടതു മുന്നണിയെ പ്പോലും വക വെക്കാതെ പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പ് സംഘ്പരി വാറിന് അടിയറ വെച്ചിരിക്കുകയാണ്. ഇതിനെതിരെ മത രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളും സാംസ്കാരിക പ്രവര്‍ത്തകരും വലിയ പ്രതിഷേധം നടത്തണമെന്നും ജിദ്ദ – മലപ്പുറം ജില്ല കെഎംസിസി പ്രസിഡന്റ് ഇസ്മായില്‍ മുണ്ട്പറമ്പ്, ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles

- Advertisement -spot_img

Latest Articles