20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

ഡെലിവറി ഏജന്റിനെ പിന്തുടർന്ന് കാറിടിച്ച് കൊന്നു; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

ബംഗളൂരു: കാറിൽ സ്‌കൂട്ടർ ഉരസിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ ദർശൻ എന്ന യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലപ്പുറം സ്വദേശിയായ മനോജ് കുമാറും ഭാര്യ ജമ്മു കാശ്‌മീർ സ്വദേശി ആരതി ശർമ്മയും അറസ്റ്റിലായി.

ശനിയാഴ്‌ചയായിരുന്നു സംഭവം. ഇവരുടെ കാറിൽ ദർശന്റെ സ്‌കൂട്ടർ തട്ടിയതിനെ തുടർന്ന് ദർശൻ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ, ദേഷ്യം അടങ്ങാതിരുന്ന ദമ്പതികൾ ദർശനെ പിന്തുടർന്ന് കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ ദർശൻ മരിച്ചു. റോഡ് റേജാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

Related Articles

- Advertisement -spot_img

Latest Articles