ജിദ്ദ: കെ എം സി സി നാഷണല്‍ കമ്മിറ്റിയുടെയും ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുടെയും
കുടുംബ സുരക്ഷ കാമ്പയിൻ വിജയിപ്പിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങാനും മുൻ വർഷങ്ങളില്‍ ചെയ്‌തത് പോലെ ഹെൽപ് ഡെസ്ക്ക് ആരംഭിക്കാനും ജിദ്ദ -ബാഗ്‌ദാദിയ്യ ഏരിയ കെഎംസിസി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. പ്രസ്തുത കാമ്പയിന്റെ ഉദ്ഘാടനം യോഗത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തി.
ആസന്നമായ ത്രിതല പഞ്ചായത്ത്, അസംബ്ലി തെരഞെടുപ്പ് ഒരുക്കങ്ങൾക്കും ഏരിയ പ്രവർത്തനം സജീവമാക്കാനും നവമ്പർ 28-ന് ഏരിയ കെ എം സി സി സമ്മേളനം സഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി ടി. കെ അബ്ദുറഹ്മാൻ ചെയർമാനും റഫീഖ് കൂളത്ത് കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
യോഗത്തില്‍ ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സ്വാലിഹ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ടി. കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്‌തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി. പി മുസ്‌തഫ, സെക്രട്ടറി ലത്തീഫ് മുസ്‌ലിയാരങ്ങാടി എന്നിവർ യോഗത്തില്‍ സംബന്ധിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ഏരിയ പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റര്‍, ഭാരവാഹി കളായ ഷബീറലി കോഴിക്കോട്, റഫീഖ് കൂളത്ത്, ജംഷി ബാവ, ജാഫർ വെന്നിയൂര്‍, നാസർ കാട്ടുപരുത്തി, ആബിദ് പട്ടാമ്പി, പ്രവർത്തക സമിതി അംഗമായ സമദ് പൊറ്റയിൽ എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഏരിയ സെക്രട്ടറി ഖാലിദ് പാളയാട്ട് സ്വാഗതവും റസാഖ് പുൽപ്പറ്റ നന്ദിയും പറഞ്ഞു.



