ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2026 അധ്യയന വർഷത്തേക്കുള്ള 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ അന്തിമ തീയതികൾ പ്രഖ്യാപിച്ചു.
2026 ഫെബ്രുവരി 17-ന് രണ്ട് ക്ലാസുകളിലെയും പരീക്ഷകൾആരംഭിക്കും. പത്താം ക്ലാസ് പരീക്ഷ മാർച്ച് 10-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 9-നും അവസാനിക്കും. പരീക്ഷകൾ ഇന്ത്യൻ സമയം രാവിലെ 10.30-നാണ് തുടങ്ങുക.
പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) 2020 അനുസരിച്ച്, പത്താം ക്ലാസിലേക്ക് രണ്ട് ബോർഡ് പരീക്ഷകൾ നടത്തുംമെന്നാണ് ഈ വർഷത്തെ പ്രധാന സവിശേഷത. വിദ്യാർത്ഥികളുടെ സൗകര്യം ഉറപ്പാക്കാനായി പ്രധാന വിഷയങ്ങൾക്കിടയിൽ മതിയായ പഠന സമയം നൽകിയിട്ടുണ്ട്. 40,000-ത്തിലധികം സബ്‌ജക്‌ട് കോമ്പിനേഷനുകൾ ഒഴിവാക്കിയാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്.
വിശദമായ ടൈംടേബിൾ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in-ൽ ലഭ്യമാണ്.



