14.8 C
Saudi Arabia
Friday, March 27, 2026
spot_img

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: കോൺഗ്രസ് 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ശബരീനാഥൻ കവടിയാറിൽ

തിരുവനന്തപുരം: കോർപ്പറേഷനിലേക്കുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് 48 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖ നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥൻ കവടിയാർ വാർഡിൽ മത്സരിക്കും.

സീനിയർ കോൺഗ്രസ് അംഗമായ ജോൺസൺ ജോസഫ് ഉള്ളൂരിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നീതു വിജയൻ വാഴുതക്കാട് വാർഡിലും മത്സരിക്കും. കെ.എസ്.യു. ജില്ലാ വൈസ് പ്രസിഡൻ്റ് വൈഷ്‌ണ സുരേഷ് മുട്ടട വാർഡിലും, ജി. മോഹനൻ (പേരൂർക്കട മോഹനൻ) പേരൂർക്കടയിലും, ഉദയകുമാർ എസ്. വട്ടിയൂർക്കാവിലും സ്ഥാനാർത്ഥികളാണ്.

101 വാർഡിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടികയിലെ ബാക്കി സീറ്റുകൾ ഘടകകക്ഷികളുമായി ആലോചിച്ച് ഉടൻ പുറത്തുവിടുമെന്ന് കെ. മുരളീധരൻ അറിയിച്ചു. കോർപ്പറേഷനിൽ വിജയം ലക്ഷ്യമിട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്ന ‘ജനകീയ വിചാരണ ജാഥ’ നാളെ മുതൽ ആരംഭിക്കുമെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles