23.8 C
Saudi Arabia
Wednesday, March 25, 2026
spot_img

ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാപ്പട: ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഏകദിന ലോകകപ്പ് കിരീടം

മുംബൈ: 2025-ലെ ഐ.സി.സി. വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ചരിത്ര വിജയം സ്വന്തമാക്കി. രാജ്യത്തിൻ്റെ കന്നി ഏകദിന ലോകകപ്പ് കിരീടമാണിത്. 52 റൺസിൻ്റെ ആവേശകരമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ഷഫാലി വർമ്മ (87 റൺസ്, 78 പന്തിൽ) അർദ്ധ സെഞ്ച്വറി നേടി മികച്ച അടിത്തറ നൽകി. ദീപ്‌തി ശർമ്മ (58 റൺസ്) തകർപ്പൻ പ്രകടനം കാഴ്ചവെച്ച് ടീമിൻ്റെ സ്കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
സ്മൃതി മന്ദാന (45), റിച്ച ഘോഷ് (34) എന്നിവരും മികച്ച സംഭാവന നൽകി.

ഇന്ത്യ നൽകിയ 298 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് പുറത്തായി. ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്‌തി ശർമ്മ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു.ഷഫാലി വർമ്മ ബാറ്റിംഗിന് പുറമെ രണ്ട് വിക്കറ്റുകളും വീഴ്ത്തി തിളങ്ങി.

ദക്ഷിണാഫ്രിക്കൻ നായിക ലോറ വോൾവാർഡ് (101 റൺസ്) സെഞ്ച്വറി നേടി മികച്ച ചെറുത്തുനിൽപ്പ് നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഫൈനലിൽ അർദ്ധ സെഞ്ച്വറിയും രണ്ട് വിക്കറ്റുകളും നേടുന്ന ആദ്യ താരം എന്ന റെക്കോർഡും ഷഫാലി വർമ്മ സ്വന്തമാക്കി.

 

Related Articles

- Advertisement -spot_img

Latest Articles