15.7 C
Saudi Arabia
Thursday, March 26, 2026
spot_img

ചലച്ചിത്ര അവാർഡ്; മമ്മൂട്ടിക്ക് എട്ടാം സംസ്ഥാന പുരസ്‌കാരം; ഷംല ഹംസ മികച്ച നടി

തിരുവനന്തപുരം: 2025-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറി തിരഞ്ഞെടുത്ത പുരസ്കാരങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാൻ തൃശ്ശൂർ രാമനിലയത്തിൽ വെച്ച് പ്രഖ്യാപിച്ചു.

മികച്ച നടൻ: മമ്മൂട്ടി (ചിത്രം: ഭ്രമയുഗം). മമ്മൂട്ടിയുടെ എട്ടാമത്തെ സംസ്ഥാന പുരസ്‌കാരമാണിത്. മികച്ച നടി: ഷംല ഹംസ (ചിത്രം: ഫെമിനിച്ചി ഫാത്തിമ), മികച്ച സ്വഭാവ നടൻ: സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്സ്), സിദ്ധാർത്ഥ് ഭരതൻ (ഭ്രമയുഗം), മികച്ച സ്വഭാവ നടി: ലിജോമോൾ ജോസ് (നടന്ന സംഭവം),

മികച്ച ഛായാഗ്രാഹകൻ: ഷൈജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്സ്), മികച്ച തിരക്കഥാകൃത്ത്: ചിദംബരം (മഞ്ഞുമ്മൽ ബോയ്സ്), മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ): ലിജോ ജോസ്, അമൽ നീരദ് (ബൊഗയ്ൻ വില്ല), മികച്ച കഥാകൃത്ത്: പ്രസന്ന വിതാനഗെ (പാരഡൈസ്).

പ്രത്യേക ജൂറി പരാമർശങ്ങൾ: ടൊവിനോ തോമസ് (എ.ആർ.എം.), ആസിഫ് അലി (കിഷ്‌കിന്ധ കാണ്ഡം), ജ്യോതിർമയി (ബോഗയ്ൻവില്ല), ദർശന രാജേന്ദ്രൻ (പാരഡൈസ്)

ആകെ 128 ചിത്രങ്ങളാണ് പ്രാഥമിക ജൂറി പരിഗണിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് അന്തിമ ജൂറി വിലയിരുത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles