ജുബൈൽ : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ന്റെ പ്രവാസി വായന ക്യാമ്പയിന് ജുബൈലിൽ തുടക്കം കുറിച്ചു. “അക്ഷരമാണ് പ്രതിരോധം” എന്ന പ്രമേയത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ.
ഐ സി എഫ് ഈസ്റ്റ് ചാപ്റ്റർ വെൽഫെയർ സിക്രട്ടറി ഷൗക്കത്ത് സഖാഫി വരി ചേർന്ന് ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. ചാപ്റ്റർ സിക്രട്ടറി ഷെരീഫ് മണ്ണൂർ “എൻ്റെ വായന എൻ്റെ അഭിമാനം” എന്ന വിഷയത്തിൽ സംസാരിച്ചു. പബ്ലിക്കേഷൻ സിക്രട്ടറി സലീം നടുവട്ടം ക്യാമ്പയിൻ നടപടിക്രമങ്ങൾ വിവരിച്ചു.
ഐ സി എഫ് ജുബൈൽ റീജിയൻ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ പൊന്നാട് അധ്യക്ഷത വഹിച്ചു. സിക്രട്ടറി ജാഫർ കൊടിഞ്ഞി സ്വാഗതവും അഡ്മിൻ സിക്രട്ടറി അസ്‌ലം കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു. പബ്ലിക്കേഷൻ സിക്രട്ടറി



