18.5 C
Saudi Arabia
Wednesday, March 25, 2026
spot_img

ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപീചന്ദ് പി. ഹിന്ദുജ അന്തരിച്ചു

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള വ്യവസായ ശൃംഖലയുള്ള ഹിന്ദുജ ഗ്രൂപ്പിൻ്റെ ചെയർമാൻ ഗോപീചന്ദ് പി. ഹിന്ദുജ (85) അന്തരിച്ചു. ലണ്ടനിലായിരുന്നു അന്ത്യം. നാല് ഹിന്ദുജ സഹോദരങ്ങളിൽ രണ്ടാമത്തെയാളായിരുന്നു ഗോപീചന്ദ്. ഏറ്റവും മൂത്ത സഹോദരനായിരുന്ന ശ്രീചന്ദ് ഹിന്ദുജ 2023-ൽ അന്തരിച്ചിരുന്നു.

1950-കളിലാണ് ഗോപീചന്ദ് ഹിന്ദുജ കുടുംബ ബിസിനസിൻ്റെ ഭാഗമായത്. ഓട്ടോമോട്ടീവ്, ബാങ്കിംഗ്, ഫിനാൻസ്, ഐ.ടി, ഹെൽത്ത്കെയർ, റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ 11 മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് ബിസിനസുകളുണ്ട്. അശോക് ലെയ്‌ലാൻഡ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഗ്രൂപ്പിൻ്റെ പ്രമുഖ ബ്രാൻഡുകളാണ്.

സൺ‌ഡേ ടൈംസിൻ്റെ 2025-ലെ റിച്ച് ലിസ്റ്റിൽ 32.3 ബില്യൺ പൗണ്ട് ആസ്തിയുള്ള യുകെയിലെ ഏറ്റവും സമ്പന്നരായ കുടുംബമായി ഗോപീചന്ദ് ഹിന്ദുജയുടെ കുടുംബം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1997-ൽ ബ്രിട്ടീഷ് പൗരത്വം നേടിയ അദ്ദേഹം, 2024-ലെ കണക്കനുസരിച്ച് യു.കെയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്നു.

 

Related Articles

- Advertisement -spot_img

Latest Articles