18.5 C
Saudi Arabia
Wednesday, March 25, 2026
spot_img

ഇന്ത്യ-ബഹ്‌റൈൻ ബന്ധം ശക്തിപ്പെടുത്തും; വിദേശകാര്യ മന്ത്രിമാരുടെ നിർണ്ണായക കൂടികാഴ്‌ച

ന്യൂഡൽഹി: ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത അഞ്ചാമത് ഹൈ ജോയൻ്റ് കമ്മീഷൻ യോഗം ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് ആൽ സയാനിയും സംയുക്തമായാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്.

സാമ്പത്തിക ബന്ധങ്ങളാണ് ഈ ഉഭയകക്ഷി സൗഹൃദത്തിൻ്റെ നെടുംതൂണെന്ന് ഡോ. അൽ സയാനി പറഞ്ഞു. സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ബഹിരാകാശ ശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ യോഗം ചർച്ച ചെയ്‌തു. കൂടാതെ, 2026-2027-ലെ യു.എൻ. സുരക്ഷാ കൗൺസിൽ കാലയളവിൽ പരസ്‌പര പിന്തുണ തുടരാനും ഇരു രാജ്യങ്ങളും ധാരണയായി. ബഹ്‌റൈനിലെ ഇന്ത്യൻ സമൂഹത്തിന് ലഭിക്കുന്ന പിന്തുണക്ക് ഡോ. ജയശങ്കർ നന്ദി അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles