15.5 C
Saudi Arabia
Wednesday, February 4, 2026
spot_img

‘റീട്ടെയിൽ മീ’ പുരസ്‌കാരത്തിളക്കത്തിൽ ലുലു ഹൈപ്പർ മാർക്കറ്റ്

റിയാദ്: സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക് സ്ഥിരമായി വാല്യൂ ഷോപ്പിങ് ഉറപ്പാക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിന് വീണ്ടും അംഗീകാരം. 2025-ലെ റീട്ടെയിൽ മീ അവാർഡ്സിൽ വെച്ച് ലുലുവിന് ‘മോസ്റ്റ് അഡ്മയേർഡ് വാല്യൂ റീട്ടെയിലർ’ പുരസ്കാരം ലഭിച്ചു.

സൗദിയിലുടനീളമുള്ള ലുലുവിൻ്റെ 71 സ്റ്റോറുകളുടെ മികച്ച പ്രകടനവും സ്ഥിരതയാർന്ന പ്രവർത്തന നിലവാരവും ഉപഭോക്തൃ സൗഹൃദ സേവനങ്ങളുമാണ് ഈ നേട്ടത്തിന് കാരണം. എല്ലാ വർഷവും റീട്ടെയിൽ മേഖലയിലെ പ്രകടനം, നവീകരണം, ഉപഭോക്തൃ സൗഹൃദ സേവനം എന്നിവ വിലയിരുത്തുന്ന പ്രധാന വേദിയാണ് റീട്ടെയിൽ മീ അവാർഡ്.

അൽ ഇക്തിസാദിയ പത്രം നടത്തിയ വില താരതമ്യ സർവേയിൽ ലുലുവിന് അനുകൂലമായതിനെ തുടർന്നാണ് ഈ പുരസ്‌കാരം. രാജ്യത്ത് ഭക്ഷ്യ വസ്തുക്കൾക്കടക്കം ഏറ്റവും വിലക്കുറവ് നൽകുന്ന സൂപ്പർമാർക്കറ്റുകളിൽ ഒന്നാമതെത്തിയത്

സൗദി അറേബ്യയുടെ വിഷൻ 2030 ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന നയങ്ങളും ലുലുവിന് ഈ അംഗീകാരം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഉപഭോക്താക്കളുടെ അടിയുറച്ച പിന്തുണയും ജീവനക്കാരുടെ പ്രതിബദ്ധതയുമാണ് ഈ നേട്ടം സാധ്യമാക്കിയതെന്ന് ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles