ന്യൂയോർക്ക്: ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും ഫലസ്‌തീൻ അനുകൂലിയുമായ സുഹ്‌റാൻ മംദാനിക്ക് വിജയം. എ.പി. വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി വിജയിച്ചതായി പ്രഖ്യാപിച്ചു.
മാംദാനിയുടെ വിജയം ഫലസ്‌തീൻ അനുകൂലികളുടെ വിജയം. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെയും സയണിസ്റ്റ് പ്രൊപഗൻഡയുടെയും സ്വാധീനം ന്യൂയോർക്ക് ജനത തള്ളിക്കളഞ്ഞതിൻ്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
മേയർ സ്ഥാനത്തേക്ക് നടന്ന ഡെമോക്രാറ്റിക് പ്രൈമറിയിൽ എതിരാളിയായിരുന്ന കൗമോയെ പരാജയപ്പെടുത്തിയാണ് മംദാനി വിജയിച്ചത്.



