23.8 C
Saudi Arabia
Wednesday, March 25, 2026
spot_img

ജി സി സി ഏകീകൃത വിസ 2026 മുതൽ; ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം

ദുബൈ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി.) രാജ്യങ്ങൾക്കായി ദീർഘകാലമായി ആസൂത്രണം ചെയ്‌ത ഏകീകൃത വിസ അടുത്ത വർഷം മുതൽ പ്രവർത്തനക്ഷമമാകും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ബഹ്‌റൈനിലെ മനാമയിൽ നടന്ന ഗൾഫ് ഗേറ്റ്‌വേ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ വെച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഈ ഒറ്റ വിസ, യു.എ.ഇ., സഊദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ എന്നീ ആറ് രാജ്യങ്ങളിലേക്കും ഒറ്റ അപേക്ഷയിലൂടെ പ്രവേശനം നൽകും. ‘ജി.സി.സി. ഗ്രാൻഡ് ടൂർസ് വിസ’ എന്നറിയപ്പെടുന്ന ഈ പദ്ധതി, യൂറോപ്പിലെ ഷെങ്കൻ വിസയുടെ മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പുതിയ വിസ വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും, ടൂറിസം മേഖലയെ എണ്ണ, വ്യാപാരം എന്നിവക്കൊപ്പം ഒരു പ്രധാന സാമ്പത്തിക സ്‌തംഭമായി മാറ്റുമെന്നും അൽ ഖതീബ് അഭിപ്രായപ്പെട്ടു. ടൂറിസത്തിനും കുടുംബ സന്ദർശനങ്ങൾക്കും വേണ്ടിയുള്ള ഈ വിസക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ സാധുതയുണ്ടായിരിക്കും.

 

Related Articles

- Advertisement -spot_img

Latest Articles