23.8 C
Saudi Arabia
Wednesday, March 25, 2026
spot_img

മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനം ആരംഭിച്ചു; അബുദാബിയിൽ ഇന്ന് സ്വീകരണം

അബുദാബി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ യു.എ.ഇ. സന്ദർശനം ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിപുലമായ പര്യടനത്തിൻ്റെ ഭാഗമായി നവംബർ എട്ടിന് അദ്ദേഹം യു.എ.ഇ. തലസ്ഥാനമായ അബുദാബിയിൽ എത്തി. പ്രവാസി സമൂഹവുമായി ബന്ധം സ്ഥാപിക്കുന്നതിനും സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് മുഖ്യമന്ത്രിയുടെ ഈ ഗൾഫ് പര്യടനം.

യു.എ.ഇ.യിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലി തുടങ്ങിയവർ ചേർന്നാണ് അബുദാബിയിലെ അൽ ബത്തീൻ എക്‌സിക്യൂട്ടീവ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിച്ചത്.

കേരളപ്പിറവിയുടെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി അബുദാബിയിലെ മലയാളി സമൂഹം ഇന്ന് അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ മുഖ്യമന്ത്രിക്ക് ‘മലയാളോത്സവം’ എന്ന പേരിൽ വിപുലമായ സ്വീകരണം നൽകും. യു.എ.ഇ. മന്ത്രി ഷെയ്ഖ് നഹ്‌യാൻ, മന്ത്രി സജി ചെറിയാൻ,തുടങ്ങി പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

 

Related Articles

- Advertisement -spot_img

Latest Articles