23.8 C
Saudi Arabia
Wednesday, March 25, 2026
spot_img

വോട്ടർ പട്ടിക പരിഷ്‌കരണം; ജാഗ്രതാ കാമ്പയിനുമായി ഐ സി എഫ്

റിയാദ്: കേരളത്തിൽ ആരംഭിച്ച വോട്ടർ പട്ടികയുടെ തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ ( എസ്ഐആർ) പ്രവാസികളെ ബോധവൽകരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐസിഎഫ്) ജാഗ്രതാ കാമ്പയിൻ ആചരിക്കും. പ്രവാസികൾ നാടിന്റെ നട്ടെല്ല് എന്നതാണ് കാമ്പയിൻ പ്രമേയം.നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽ നിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുൻപ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ്ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫീസർ അവരുടെ വീട്ടിൽ നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങൾ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.

കാമ്പയിനിന്റെ ഭാഗമായി ഇൻഫർമേഷൻ ഡ്രൈവ്, ജാഗ്രതാ സംഗമങ്ങൾ, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ്പ് ഡെസ്‌ക് എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കുമെന്ന് നാഷണൽ കാബിനറ്റ് അറിയിച്ചു. നാഷണൽ പ്രസിഡൻറ് അബ്‌ദുറഷീദ് സഖാഫി മുക്കം, നാഷണൽ സെക്രട്ടറി സിറാജ് കുറ്റിയാടി, ഡെപ്യൂട്ടി പ്രസിഡന്റ് മുജീബ് എ ആർ നഗർ, അഡ്‌മിൻ സെക്രട്ടറി മുഹമ്മദലി വേങ്ങര, ക്ഷേമകര്യ സെക്രട്ടറി ലുഖ്‌മാൻ പാഴൂർ സംബന്ധിച്ചു

 

 

Related Articles

- Advertisement -spot_img

Latest Articles