തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ (എസ്‌ഐആർ) എന്യൂമറേഷൻ ഫോം ഇനി ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം നിലവിൽ വന്നു. നവംബർ നാലിന് എന്യൂമറേഷൻ നടപടികൾ ആരംഭിച്ചെങ്കിലും ഓൺലൈൻ സംവിധാനം ലഭ്യമായിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വോട്ടർമാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ സാധിച്ചു തുടങ്ങിയത്.
ആർക്കൊക്കെ ഉപയോഗിക്കാം: പ്രവാസികൾ ഉൾപ്പെടെ സ്ഥലത്ത് ഇല്ലാത്ത വോട്ടർമാർക്ക് ഈ ഓൺലൈൻ സംവിധാനം ഏറെ പ്രയോജനകരമാകും.
നിബന്ധനകൾ: മൊബൈൽ നമ്പർ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈനായി ഫോം സമർപ്പിക്കാൻ കഴിയൂ. മൊബൈൽ നമ്പർ ബന്ധിപ്പിക്കാൻ ‘ഫോം 8’ ഉപയോഗിക്കണം.
പ്രവാസി വോട്ടർമാർക്ക് ഇ-മെയിൽ ഐ.ഡി ഉപയോഗിച്ച് ലോഗിൻ ചെയ്യാം.
ഓൺലൈൻ അപേക്ഷക്ക് ആധാറിലെ പേരും വോട്ടർ ഐ.ഡിയിലെ പേരും ഒന്നായിരിക്കണം. വ്യത്യാസമുണ്ടെങ്കിൽ ബി.എൽ.ഒ. വഴി ഫോം നേരിട്ട് നൽകേണ്ടതാണ്.
സമർപ്പിക്കേണ്ട വിധം: voters.eci.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ‘Fill Enumeration Form’ എന്ന ഓപ്ഷൻ വഴി വോട്ടർ ഐ.ഡിയും ഒ.ടി.പിയും ഉപയോഗിച്ച് ലോഗിൻ ചെയ്‌ത് ഫോം പൂരിപ്പിക്കാവുന്നതാണ്.



