28.4 C
Saudi Arabia
Monday, March 30, 2026
spot_img

കേരള സർവകലാശാലയിലെ ജാതി അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥിക്കെതിരെ ഉയർന്ന ജാതി അധിക്ഷേപ പരാതിയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി സർവകലാശാല വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും കത്തയച്ചു.

കേരള സർവകലാശാല സംസ്‌കൃതം വകുപ്പ് മേധാവി സി.എൻ. വിജയകുമാരി ക്കെതിരെയാണ് പി.എച്ച്.ഡി വിദ്യാർഥിയായ വിപിൻ വിജയൻ പരാതി നൽകിയത്. “പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം” എന്ന് വിജയകുമാരി പറഞ്ഞതായി വിപിൻ ആരോപിച്ചു.

സംഭവം സർവകലാശാലക്കും ഉന്നതവിദ്യാഭ്യാസ മേഖലക്കും അവമതിപ്പുണ്ടാക്കിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles