റിയാദ്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന് കീഴിലുള്ള ‘രിസാലത്തുൽ ഇസ്‌ലാം മദ്‌റസ ഫെസ്റ്റ് 2025’ നവംബർ 21 ന് നടക്കും.അഞ്ഞൂറിലധികം വിദ്യാർഥികൾ വിവിധ സെഷനുകളിലായി മത്സരിക്കും. വെള്ളിയാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് അൽ വനാസ ഇസ്‌തിറാഹയിൽ പരിപാടികൾ ആരംഭിക്കും. വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാമത്സരങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകർഷണം. മദ്രസാ വിദ്യാർഥികളുടെ പാഠ്യേതര കഴിവുകൾ പ്രോത്സാപ്പിക്കുകയാണ് മദ്രസാ ഫെസ്‌റ്റിൻറെ പ്രധാനലക്ഷ്യം. 25 വർഷമായി സേവനപാതയിലുള്ള മദ്‌റസ പ്രവാസി വിദ്യാർഥികളുടെ വിദ്യാഭാസ മുന്നേറ്റത്തിൽ സ്‌തുത്യർഹമായ പങ്കാണ് വഹിച്ചതെന്ന് ഐസിഎഫ് നേതാക്കൾ അറിയിച്ചു.
റിയാദ് മോഡേൺ ഇന്റർനാഷണൽ സ്‌കൂളിൽ നടന്ന കൺവൻഷനിൽ മദ്‌റസ ഫെസ്റ്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്‌തു. ഫെസ്റ്റിന്റെ വിജയത്തിനായി അബ്ദുസ്സലാം വടകര (ചെയർമാൻ), മുജീബ് റഹ്മാൻ പള്ളിശ്ശേരി (കൺവീനർ), ഇബ്രാഹിം കുട്ടി അഞ്ചൽ (ഫൈനാൻസ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു. പോസ്റ്റർ പ്രകാശന ചടങ്ങിൽ അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷത വഹിച്ചു. അഷ്റഫ് ഓച്ചിറ ഉദ്ഘാടനം നിർവ്വഹിച്ചു. സൈനുദ്ദീൻ കുനിയിൽ വിഷയാവതരണം നടത്തി. അബ്ദുസ്സലാം വടകര, മുജീബ് റഹ്മാൻ പള്ളിശ്ശേരി, ഇബ്രാഹിം കരീം, ഇബ്രാഹിം കുട്ടി അഞ്ചൽ എന്നിവർ സംസാരിച്ചു.



