മലപ്പുറം: മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത് മാണൂർ പറക്കുന്നിൽ ഞെട്ടിക്കുന്ന കൊലപാതകവും ആത്മഹത്യയും. ഭിന്നശേഷിക്കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58) ആണ് മകൾ അഞ്ജനയെ (33) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്.
ഭിന്നശേഷിക്കാരിയായിരുന്ന മകൾ അഞ്ജനയെ വീട്ടിലെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷമാണ് അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങിമരിച്ചത്. സംഭവം അറിഞ്ഞയുടനെ കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് ഈ ദുരന്തത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.



