20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

സ്ഥാനാർത്ഥിത്വം നിഷേധിച്ചു: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു. പത്തിയൂർ പഞ്ചായത്തിലെ 18-ാം വാർഡിലെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായ സി. ജയപ്രദീപ് ആണ് തിങ്കളാഴ്ച രാവിലെ ആത്മഹത്യക്ക് ശ്രമിച്ചത്. കൃത്യസമയത്ത് വീട്ടുകാർ കണ്ടതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി. നിലവിൽ ജയപ്രദീപിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.

പഞ്ചായത്തിലെ 18-ാം വാർഡിൽ ജയപ്രദീപിനെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി പ്രാദേശിക നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ, ജില്ലാ നേതൃത്വം മറ്റൊരു സ്ഥാനാർത്ഥിയെ തീരുമാനിച്ചതായി അറിഞ്ഞതോടെയാണ് ജയപ്രദീപ് ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, സ്ഥാനാർത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. യു.ഡി.എഫ്. ധാരണ പ്രകാരം ഈ വാർഡ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് നൽകിയിട്ടുള്ളതെന്നും, ജോസഫ് വിഭാഗത്തിലെ ഒരു വ്യക്തി പ്രചാരണം ആരംഭിച്ചതായും റിപ്പോർട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles