19 C
Saudi Arabia
Saturday, March 28, 2026
spot_img

കേരളത്തിലെ എസ്.ഐ.ആർ. റദ്ദാക്കണം; സി.പി.എമ്മും സുപ്രീം കോടതിയിൽ

തിരുവനന്തപുരം: കേരളത്തിലെ എസ്.ഐ.ആർ. നടപടികൾക്കെതിരെ സി.പി.എം. സുപ്രീം കോടതിയെ സമീപിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് എസ്.ഐ.ആർ. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. തിരക്കിട്ടുള്ള വോട്ടർ പട്ടിക പരിഷ്‌കരണം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് സി.പി.എം. ഹർജിയിൽ വ്യക്തമാക്കുന്നത്.

നിലവിലുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്.ഐ.ആർ. നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യും എസ്.ഐ.ആറിനെതിരെ ഹർജി നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗും സംസ്ഥാന സർക്കാരും എസ്.ഐ.ആറിനെതിരെ നൽകിയ ഹർജികൾ ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ പരിഗണിക്കും.

 

 

Related Articles

- Advertisement -spot_img

Latest Articles