15.8 C
Saudi Arabia
Thursday, March 26, 2026
spot_img

കണ്ണൂരിൽ ബി.എൽ.ഒ. കുഴഞ്ഞുവീണു; അമിത ജോലിഭാരം ആരോപണവുമായി കുടുംബം

കണ്ണൂർ: അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശിയും കണ്ണൂർ ഡി.ഡി.ഇ. ഓഫീസിലെ ക്ലർക്കുമായ വലിയ വീട്ടിൽ രാമചന്ദ്രൻ (ബി.എൽ.ഒ.) കുഴഞ്ഞുവീണു. എസ്.ഐ.ആർ. ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇദ്ദേഹത്തെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. അമിതമായ ജോലി സമ്മർദ്ദം മൂലമാണ് രാമചന്ദ്രൻ കുഴഞ്ഞുവീണതെന്ന് കുടുംബം ആരോപിച്ചു.

സംസ്ഥാനത്ത് ബി.എൽ.ഒ.മാർ കടുത്ത ജോലി സമ്മർദ്ദം അനുഭവിക്കുന്നതായുള്ള ആരോപണങ്ങൾ ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം. അതേസമയം, എസ്.ഐ.ആർ. സമയക്രമത്തിൽ മാറ്റമില്ലെന്നും ഡിസംബർ 9-ന് തന്നെ കരട് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ബി.എൽ.ഒ.മാരുടെ ജോലി ഭാരം സംബന്ധിച്ച വിഷയങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; അടുത്തിടെ ബംഗാളിൽ ജോലി സമ്മർദ്ദം കാരണം ഒരു അധ്യാപിക മരിച്ചതായും കുടുംബം ആരോപിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles